Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChildHealth

കുഞ്ഞിന്‍റെ വളർച്ച‍യിൽ അച്ഛന്‍റെ 'ഗന്ധ'ത്തിനു വലിയ പങ്കുണ്ട്; അദ്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ട്

കുഞ്ഞിന്‍റെ വളർച്ചാഘട്ടത്തിൽ മാതാപിതാക്കളുടെ 'ഗന്ധ'ത്തിനു വലിയ പങ്കുണ്ടത്രെ! അതേസമയം, അമ്മയുടെയും അച്ഛന്‍റെയും ഗന്ധം രണ്ടു രീതിയിലാണു കുഞ്ഞിൽ പ്രവർത്തിക്കുന്നതെന്നും ഗവേഷകർ. കുഞ്ഞുമായുള്ള മാതാപിതാക്കളുടെ ബന്ധത്തിൽ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുകയാണു ശാസ്ത്രലോകം. അ​മ്മയുടെ ഗ​ന്ധം കു​ഞ്ഞു​ങ്ങ​ളെ ശാ​ന്ത​മാ​ക്കാനും, ഉ​റ​ങ്ങാനും സഹായിക്കും. ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ​യു​ടെ ഗ​ന്ധ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ ​ഗ​ന്ധം ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വം ചെ​റുതല്ല. എ​ന്നാ​ൽ ഗ​ർ​ഭ​കാ​ല​ത്തെ ജൈ​വി​ക​മാ​യ ഈ ​മു​ൻ​തൂ​ക്കം അച്ഛനില്ലെങ്കിലും, അ​ച്ഛന്‍റെ ശ​രീ​ര​ഗ​ന്ധം കുഞ്ഞിന്‍റെ വളർച്ചയിൽ മറ്റു ചില പങ്കുകൾ വഹിക്കുന്നുണ്ട്. കു​ഞ്ഞിന്‍റെ മ​സ്തി​ഷ്ക വ​ള​ർ​ച്ച​യി​ലും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ രൂപപ്പെടുന്നതിലും അച്ഛന്‍റെ ഗന്ധം വലിയ പങ്കുവഹിക്കുന്നതായി പു​തി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.
‌
ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ കാ​ഴ്ച​യും കേ​ൾ​വി​യും വി​ക​സി​ക്കു​ന്ന​തി​നു വ​ള​രെ മു​മ്പേ ത​ന്നെ ഘ്രാ​ണ​ശേ​ഷി വികസിക്കുന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ വൈ​കാ​രി​ക വി​കാ​സ​ത്തെ​യും സാ​മൂ​ഹി​ക പ്ര​തി​ക​ര​ണ​ങ്ങ​ളെ​യും അ​മ്മയുടെ ശ​രീ​ര​ഗ​ന്ധം സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അതേസമയം, അ​ച്ഛ​ന്‍റെ ശ​രീ​ര​ഗ​ന്ധ​ത്തോ​ടുള്ള കു​ഞ്ഞിന്‍റെ പ്ര​തി​ക​രണം ഇ​തു​വ​രെ വിശദമായി പഠിച്ചിരുന്നില്ല. കു​ഞ്ഞിന്‍റെ വ​ള​ർ​ച്ച​യി​ൽ, അച്ഛന്‍റെ ഇടപെടലുകളെക്കുറിച്ചു സുവ്യക്തമായ ധാ​ര​ണയേകുന്നതാണു പു​തി​യ കണ്ടെത്തലുകളെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

നാൽപതോളം അച്ഛൻ-ശിശു ജോഡി​ക​ളെ​യാ​ണു ഗവേഷകർ പഠനവിധേയമാക്കിയത്. അച്ഛൻ തു​ട​ർ​ച്ച​യാ​യി ര​ണ്ടു രാ​ത്രി​ക​ൾ ധ​രി​ച്ച ടി-​ഷ​ർ​ട്ടു​ക​ൾ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു. അതിനുശേഷം കു​ഞ്ഞിനെ വിവിധ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഗവേഷകർ നി​രീ​ക്ഷി​ച്ചു. സ്വ​ന്തം അ​ച്ഛ​നു​മാ​യി നേ​രി​ട്ട് ഇടപെടുന്ന സാഹചര്യം; അ​പ​രി​ചി​ത​നാ​യ ഒ​രാ​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ അ​ച്ഛൻ ധരിച്ച ടി-​ഷ​ർ​ട്ട് കണ്ടെയ്നർ തുറന്നു സ​മീ​പ​ത്തുവച്ച സാ​ഹ​ച​ര്യം, ഗ​ന്ധ​മി​ല്ലാ​ത്ത പു​തി​യ ടി-​ഷ​ർ​ട്ട് കുഞ്ഞിന്‍റെ സ​മീ​പ​ത്തു വച്ചത് എന്നിങ്ങനെ മൂന്നു രീതിയാണു ഗവേഷകർ അവലംബിച്ചത്.

Latest News

Corehub Up